Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arunachal Pradesh

മ​ണി​പ്പു​രി​ലും നാ​ഗാ​ലാ​ൻ​ഡി​ലും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലും അ​ഫ്സ്പ നീ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ, നാ​ഗാ​ലാ​ന്‍​ഡ്, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ‌ സാ​യു​ധ സേ​ന പ്ര​ത്യേ​ക അ​ധി​കാ​ര നി​യ​മം (അ​ഫ്സ്പ) നീ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ആ​റ് മാ​സ​ത്തേ​ക്കാ​ണ് നീ​ട്ടി​യ​ത്.

നാ​ഗാ​ലാ​ൻ​ഡ്, മ​ണി​പ്പു​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​മ്പ​ത് ജി​ല്ല​ക​ളി​ലും, അ​രു​ണാ​ച​ലി​ലെ മൂ​ന്നി​ട​ങ്ങ​ളി​ലു​മാ​ണ് നി​യ​മം ബാ​ധ​കം. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല അ​വ​ലോ​ക​നം ചെ​യ്ത ശേ​ഷ​മാ​ണ് ന​ട​പ​ടി.

സാ​യു​ധ സേ​ന​യ്ക്ക് പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് നി​യ​മം. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ​യും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് നീ​ക്ക​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​ഞ്ഞു.

 

National

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ സ്ഥ​ല​ങ്ങ​ൾ​ക്ക് പു​തി​യ പേ​ര് ന​ൽ​കി ചൈ​ന; അ​പ​ല​പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ സ്ഥ​ല​ങ്ങ​ൾ​ക്ക് പു​തി​യ പേ​രു ന​ൽ​കു​ന്ന ചൈ​ന​യു​ടെ നീ​ക്ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഇ​ന്ത്യ. ഈ ​നീ​ക്കം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്ത​ലി​നു ത​ട​സ​മാ​കു​മെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. സാ​ങ്ക​ൽ​പ്പി​ക പേ​രു​ക​ൾ ന​ൽ​കി അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ച്ച​തു​കൊ​ണ്ടു യാ​ഥാ​ർ​ഥ്യ​ത്തെ മ​റി​ച്ചി​ടാ​മെ​ന്ന് വ്യാ​മോ​ഹി​ക്കേ​ണ്ടെ​ന്നും ഇ​ന്ത്യ പ്ര​തി​ക​രി​ച്ചു.

അ​ടു​ത്തി​ടെ ചൈ​ന പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ലു​ള്ള പ​ല സ്ഥ​ല​ങ്ങ​ൾ​ക്കും പു​തി​യ പേ​രു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നോ​ടാ​ണു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ച​ത്. 2017ൽ ​ആ​റ് സ്ഥ​ല​ങ്ങ​ൾ​ക്കും 2021ൽ 15 ​സ്ഥ​ല​ങ്ങ​ൾ​ക്കും 2023ൽ 11 ​സ്ഥ​ല​ങ്ങ​ൾ​ക്കും പു​തി​യ പേ​രി​ട്ട് ചൈ​നീ​സ് സി​വി​ൽ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ടി​ബ​റ്റി​ന്‍റെ ഭാ​ഗ​മാ​ണ് അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് എ​ന്ന വാ​ദ​ത്തി​ന് ശ​ക്തി പ​ക​രാ​നാ​ണ് ചൈ​ന​യു​ടെ ശ്ര​മം.

NRI

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഇ​ട​വ​ക അ​രു​ണാ​ച​ലി​ൽ നാ​ല് പ​ള്ളി​ക​ളും ഒ​രു സ്കൂ​ളും നി​ർ​മി​ച്ച് ന​ൽ​കി

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഫൊ​റോ​നാ ഇ​ട​വ​ക​യു​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വി​വി​ധ കു​ടും​ബ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ മി​യാ​വു രൂ​പ​ത​യി​ൽ നാ​ല് ദൈ​വാ​ല​യ​ങ്ങ​ളും ഒ​രു വി​ദ്യാ​ല​യ​വും നി​ർ​മി​ച്ച് ന​ൽ​കി.

തി​രു​സ​ഭ​യു​ടെ മ​ഹാ​ജൂ​ബി​ലി വ​ർ​ഷ​മാ​യ 2025-ന്‍റെ ഭാ​ഗ​മാ​യാ​ണ് മി​ഷ​ൻ രൂ​പ​ത​യെ സ​ഹാ​യി​ക്കു​ന്ന ഈ ​ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് വ്യ​ക്തി​പ​ര​മാ​യി ആ​റ് ദൈ​വാ​ല​യ​ങ്ങ​ൾ മി​യാ​വു രൂ​പ​ത​യി​ൽ നി​ർ​മി​ച്ച് ന​ൽ​കി​യ​ത് ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​യി.

ഇ​തേ​ത്തു​ട​ർ​ന്ന് വി​കാ​രി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തോ​ടെ ഇ​ട​വ​ക​യി​ലെ വി​വി​ധ കു​ടും​ബ​ങ്ങ​ൾ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ മു​ന്നോ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.

 

National

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; 21 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ  

ഗോ​ഹ​ട്ടി: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 21 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​സാ​മി​ൽ നി​ന്ന് അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഡി​സം​ബ​ർ 8ന് ​രാ​ത്രി​യി​ൽ ചൈ​ന അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഹ​യു​ലി​യാ​ങ്-​ച​ഗ്ല​ഗാം റോ​ഡി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​ന്നാ​ൽ പ്ര​ദേ​ശ​ത്തെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ അ​ഭാ​വം മോ​ശം കാ​ലാ​വ​സ്ഥ എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ അ​പ​ക​ട വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്നു. 1,000 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

 

National

അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടേ​ത്; ചൈ​നീ​സ് പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മ​ല്ലെ​ന്ന ചൈ​നീ​സ് പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രം​ഗ​ത്ത്. അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ ഷാം​ഗ്ഹാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ചൈ​നീ​സ് പ്ര​സ്താ​വ​ന.

എ​ത്ര നി​രാ​ക​രി​ച്ചാ​ലും അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടേ​താ​ണെ​ന്ന വ​സ്തു​ത മ​റ​യ്ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​രു​ണാ​ച​ൽ സ്വ​ദേ​ശി​നി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം അ​റി​യി​ച്ചെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​സ​യി​ല്ലാ​തെ ട്രാ​ൻ​സി​റ്റ് ഏ​ത് രാ​ജ്യ​ക്കാ​ർ​ക്കും അ​നു​വ​ദി​ക്കും എ​ന്നാ​ണ് ചൈ​നീ​സ് നി​യ​മം. ചൈ​ന​യു​ടെ ത​ന്നെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണു​ണ്ടാ​യ​തെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്‌​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

National

ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് അ​സാ​ധു; അ​രു​ണാ​ച​ൽ സ്വ​ദേ​ശി​നി​യെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് അ​സാ​ധു​വാ​ണെ​ന്ന് പ​റ​ഞ്ഞ് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ 18 മ​ണി​ക്കൂ​ർ ത​ട​ഞ്ഞു​വ​ച്ചു. പാ​സ്പോ​ർ​ട്ടി​ൽ ജ​ന​ന​സ്ഥ​ല​മാ​യി അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ച​ത്.

പ്രേ​മ തോം​ഗ്‌​ഡോ​ക്ക് എ​ന്ന യു​വ​തി​യാ​ണ് ല​ണ്ട​നി​ൽ നി​ന്ന് ജ​പ്പാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ ട്രാ​ൻ​സി​റ്റ് സ​മ​യം മാ​ത്ര​മാ​ണ് യു​വ​തി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്കി​ടെ അ​ധി​കൃ​ത​ർ ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പാ​സ്പോ​ർ​ട്ട് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് എ​ന്തു​കൊ​ണ്ട് അ​സാ​ധു​വാ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്ന ത​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ധി​കൃ​ത​ർ​ക്ക് രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചൈ​നീ​സ് പൗ​ര​യാ​യ​തു​കൊ​ണ്ട് ചൈ​നീ​സ് പാ​സ്പോ​ർ​ട്ട് എ​ടു​ക്ക​ണ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും പ്രേ​മ പ​റ​ഞ്ഞു.

 

 

Latest News

Corehub Up